മാവേലിക്കര: ചെട്ടികുളങ്ങര ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡിലെ വാർഡ് മെമ്പർമാരുടെ വാർഡിനോടുള്ള ഉത്തരവാദിത്വമില്ലായ്മക്കും മക്കാട്ട് മുക്ക്- പട്ടിരേത്ത് മുക്ക് റോഡിന്റെ കാലങ്ങളായുള്ള ശോച്യാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ചും പ്രദേശവാസികൾ ചെട്ടികുളങ്ങര ഗ്രാമ പഞ്ചായത്തിന് മുന്നിൽ പ്രതിഷേഷേധ ധർണ നടത്തി. ധർണ സമരസമതി രക്ഷാധികാരി പി.എം രാധാകൃഷ്ണ പിള്ള ഉദ്ഘാടനം ചെയ്തു. കൺവീനർ അനു ചന്ദ്രൻ അദ്ധ്യക്ഷയായി. സമരസമിതി ജോ.കൺവീനർ രാജീവ്, അംഗങ്ങളായ സാം.വി.മാത്യു, ഗോപി, ഒ.ശാമുവേൽ, ജിത്ത്, മനോജ്,ഉദയൻ, ബെൻസൺ, ധന്യ, രമ്യ തുടങ്ങിയവർ പ്രതിഷേധ ധർണയ്ക്ക് നേതൃത്വം നൽകി.