
ആലപ്പുഴ: ആശ്രമം വാർഡിലെ ചെമ്മുകത്ത് റോഡ്, കരുണാ റോഡ് എന്നിവയുടെ ടാറിംഗ് ഉദ്ഘാടനം നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ നിർവഹിച്ചു. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ആർ.പ്രേം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് കൗൺസിലർ ഗോപിക വിജയപ്രസാദ് സ്വാഗതം പറഞ്ഞു. സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകരായ വി.ടി.രാജേഷ്,സജിത്ത്, ജഗദീഷ് കുമാർ,രാകേഷ് കുറുപ്പ്, രാജു ,കെ.കെ.അനിൽകുമാർ, കെ.ജി.ജയരാജ്, രാജേന്ദ്രൻ, സ്മിതാ സർജു എന്നിവർ പങ്കെടുത്തു.