
ആലപ്പുഴ: കെ.പി.സി.സി സംസ്കാരസാഹിതി സംസ്ഥാനതലത്തിൽ ആരംഭിക്കുന്ന തിരുവാതിര സംഘങ്ങളിൽ ആദ്യത്തേതിന്റെ ഉദ്ഘാടനം ചേർത്തല വയലാർ രാമവർമ നഗറിലെ സത്സംഘ സദസിൽ ജില്ലാ ചെയർമാൻ സിനിമ പ്രൊഡക്ഷൻ കൺട്രോളർ എ.കബീർ നിർവഹിച്ചു.ജില്ലയിൽ ഉടൻതന്നെ ഏതാനും ടീമുകൾ കൂടി രംഗത്തെത്തുമെന്നു അദ്ദേഹം പറഞ്ഞു.സദ്സംഘം സദ്സിന്റെ ഉദ്ഘാടനം സംസ്ഥാന വർക്കിംഗ് ചെയർമാൻ എൻ.വി.പ്രദീപ്‌കുമാർ നിർവഹിച്ചു.നിയോജകമണ്ഡലം ചെയർമാൻ റോക്കി എം.തോട്ടുങ്കൽ അദ്ധ്യക്ഷത വഹിച്ചു.വയലാർ അവാർഡ് നേടിയ തപോമയിയുടെ അച്ഛൻ എന്ന നോവൽ അടിസ്ഥാനമാക്കിപുസ്തകചർച്ചനടന്നു.സുരേഷ്ബാബു,ജയശ്രീ,സൈലകുമാരി, എൽ.പ്രതിഭ പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.