ambala

അമ്പലപ്പുഴ: കലാ സാംസ്കാരിക സംഘടനയായ ഫ്ളാഷ് കരുമാടി കേരളപ്പിറവി ദിനത്തിൽ രാസലഹരി ഉപയോഗത്തിനെതിരെ വാഹന റാലിയും ബോധവത്കരണ സെമിനാറും നടത്തി.അമ്പലപ്പുഴ സിവിൽ ജഡ്ജ് ഐശ്വര്യ ആൻ ജേക്കബ് റാലി ഫ്ലാഗ് ഓഫ്‌ ചെയ്തു. അമ്പലപ്പുഴ മുതൽ കരുമാടി വരെ നടന്ന റാലിയിൽ ഈസ്റ്റ് വെനീസ് സോൾജിയസ് അസോസിയേഷൻ, എൻ. സി .സി കേഡറ്റ് , പച്ച ചെക്കടിക്കാട് ബോട്ട് ക്ലബ് തുടങ്ങിയവർ പങ്കെടുത്തു. കരുമാടി ജംഗ്ഷനിൽ സംഘടിപ്പിച്ച ബോധവത്കരണ സെമിനാർ എക്സൈസ് അസി കമ്മീഷണർ ഇ. പി .സിബി ഉദ്ഘാടനം ചെയ്തു. ഫ്ളാഷ് പ്രസിഡന്റ് എസ്. രാഹുൽ അദ്ധ്യക്ഷനായി. നാർക്കോട്ടിക് സെൽ സബ് ഇൻസ്പക്ടർ സി.ആർ. ജാക്സൺ , അസിസബ് ഇൻസ്പക്ടർ ജി. ശാന്തകുമാർ, ഫയർ ആൻ്റ റെസ്ക്യൂ അസി. സ്റ്റേഷൻ ഓഫീസർ സി .ആർ. ജയകുമാർ , ഫ്ലാഷ് സെക്രട്ടറി മനോജ് കുമാർ, ജോ. സെക്രട്ടറി ഫ്രമിൽ നിക്ലോവാസ് എന്നിവർ സംസാരിച്ചു. ഓപ്പറേഷൻ സിന്ദൂരിൽ പങ്കെടുത്ത വ്യോമസേനയുടെ ഗ്യാലണ്ടറി അവാർഡ് ജേതാവ് കോർപ്പറൽ വരുൺ കുമാറിനെ ആദരിച്ചു