
അമ്പലപ്പുഴ :കരുമാടി കിഴക്കേമുറി എൻ.എസ്.എസ് കരയോഗം 1693-ാം നമ്പർ വനിതാ സമാജം 1058 ന്റെ വാർഷിക സമ്മേളനം അമ്പലപ്പുഴ താലൂക്ക് വനിതാ സമാജം പ്രസിഡന്റ് ഡോ. പി. എം. രമാദേവി ഉദ്ഘാടനം ചെയ്തു. വനിതാ സമാജം വൈസ് പ്രസിഡന്റ് ഗീതാകുമാരി അദ്ധ്യക്ഷയായി . താലൂക്ക് യൂണിയൻ വനിതാ സമാജം സെക്രട്ടറി വത്സല ശ്രീകുമാർ മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി ആർ. രജിത സ്വാഗതവും ട്രഷറർ എസ്. ബിന്ദു കണക്കവതരണവും നടത്തി.കരയോഗം പ്രസിഡന്റ് കെ.ചന്ദ്രകുമാർ , സെക്രട്ടറി ടി .അനിൽ കുമാർ ,ട്രഷറർ അജിത് കുമാർ, ബി. ജയശ്രീ , ആർ. രാധിക , വസന്തകുമാരി തുടങ്ങിയവർ സംസാരിച്ചു.