
അമ്പലപ്പുഴ: മനോനില തെറ്റിയ നിലയിൽ പുന്നപ്ര പ്രാലീസ് ശാന്തി ഭവനിൽ എത്തിച്ച ഗോവിന്ദ രാജയ(42) തേടി ബന്ധുക്കളെത്തി. ശാന്തിഭവനിലെ ശുശ്രുഷയിലൂടെ മനോനില വീണ്ടെടുത്ത ഗോവിന്ദ രാജ തന്റെ വീട് തമിഴ്നാട് സേലത്താണെന്ന് ശാന്തി ഭവൻ ജീവനക്കാരോട് പറയുകയായിരുന്നു . വെൽഡിംഗ് ജോലിക്കായി അമ്പലപ്പുഴയിൽ എത്തിയതായിരുന്നു ഗോവിന്ദ രാജ .ഇടക്ക് മനോനില തെറ്റിയതു കണ്ട് നാട്ടുകാർ പൊലീസിൽ അറിയിക്കുകയായിരുന്നു. ശാന്തി ഭവൻ അധികൃതർ ബന്ധുക്കളുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ സേലത്ത് നിന്ന് ബന്ധുവായ സതീഷ് ശാന്തിഭവനിൽ എത്തി പുന്നപ്ര പൊലീസിന്റെ അനുവാദത്തോടെ ഗോവിന്ദ രാജിനെ കൂട്ടിക്കൊണ്ടു പോയി. ബ്രദർ മാത്യു ആൽബിനും ശാന്തിഭവൻ ജീവനക്കാരും ചേർന്ന് യാത്രയാക്കി.