ആലപ്പുഴ: ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ മാതൃകാ ക്ഷീര കർഷകന് നൽകുന്ന ക്ഷീരരത്ന പുരസ്കാരത്തിനും ചെറുകിട മാതൃക ക്ഷീരസംരംഭകന് നൽകുന്ന ക്ഷീരപ്രതിഭ പുരസ്കാരത്തിനും അപേക്ഷ ക്ഷണിച്ചു. 25000 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്കാരം. കിടാരികളും പശുക്കളും ഉൾപ്പെടെ പത്ത് പശുക്കളെ വളർത്തുന്ന മാതൃക ക്ഷീരകർഷകർക്കും 11 മുതൽ 50 വരെ പശുക്കളെ വളർത്തുന്ന മാതൃകാ ക്ഷീരസംരംഭകർക്കും അപേക്ഷിക്കാം. അവസാന തീയതി 10. ഡിസംബർ 27ന് തിരുവനന്തപുരത്ത് നടക്കുന്ന ഐ.വി.എ കേരളയുടെ വാർഷിക യോഗത്തിൽ പുരസ്കാരം സമ്മാനിക്കും. അപേക്ഷക്കും കൂടുതൽ വിവരങ്ങൾക്കും www.ivakerala.com, 9447443167, 9895213500.