കായംകുളം: പുല്ലുകുളങ്ങര ജനതാ വായനശാലയിൽ കേരളപിറവി ദിനാഘോഷവും മലയാള ഭാഷാദിനാചരണവും നടന്നു. കാർത്തികപ്പള്ളി താലൂക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.എൻ.എൻ നമ്പി ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ്‌ കീച്ചേരിൽ ശങ്കരപിള്ള അദ്ധ്യക്ഷനായി.സെക്രട്ടറി രാജ് മോഹൻ, വി.രമാദേവി,സി.മോഹനൻ,നാസ്സർ, ജയദേവകാർണവർ,എ. ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു. സാഹിത്യകാരൻ മാങ്കുളം ജി. കെ നമ്പൂതിരിയും കുടുംബവും മലയാളമാധുരി ഗാനങ്ങൾ ആലപിച്ചു.