കായംകുളം: എൻ.ബി.എസ് പുസ്‌തകോത്സവം കായംകുളം പാർക്ക് മൈതാനിയിൽ തുടങ്ങി 9 ന് സമാപിക്കും.രാവിലെ 9 മുതൽ വൈകിട്ട് 8 വരെയാണ് സമയം. എൻ.ബി.എസ് പുസ്‌തകങ്ങൾക്കു പുറമേ കേരളത്തിലെ പ്രമുഖ പ്രസാധകരുടെ പുസ്‌തകങ്ങളും ഇംഗ്ലീഷ് പുസ്‌തകങ്ങളും വില്പ യ്ക്കായി ക്രമീകരിച്ചിട്ടുണ്ട്. ആകർഷകമായ ഡിസ്‌കൗണ്ട് ലഭിക്കും. ഒ.എൻ.വി കുറുപ്പിന്റെ രണ്ട് പുസ്‌തകങ്ങളുടെ പ്രകാശനവും നടന്നു. യു.പ്രതിഭ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കായംകുളം നഗരസഭാ ചെയർപേഴ്സൺ പി. ശശികല ആദ്യവിൽപന നിർവ്വഹിച്ചു.