
മുഹമ്മ: പൊന്നാട്
ഹോപ്പ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് കെയർ ഓഫീസിന്റെ ഉദ്ഘാടനവും സൗജന്യ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പും സംഘടിപിച്ചു. ആരോഗ്യ വകുപ്പ് റിട്ട. അഡീഷണൽ ഡയറക്ടർ ഡോ. കെ.എം. സിറാബുദ്ദീൻ പാലിയേറ്റീവ് കെയർ ഓഫീസ് ഉദ്ഘാടനം ചെയ്തു.
ചെയർമാൻ എ. മുഹമ്മദ് കുഞ്ഞ് അധ്യക്ഷത വഹിച്ചു.അഫ്സൽ നെല്ലിക്കൽ സ്വാഗതവും, നിസാർ പറമ്പൻ ആമുഖ പ്രഭാഷണവും നൗഷാദ് പാടത്തിൽ നന്ദിയും പറഞ്ഞു
കിടപ്പുരോഗികൾക്ക് ഓക്സിജൻ കോൺസെൻട്രേറ്റർ, എയർ ബെഡ് തുടങ്ങിയ അത്യാവശ്യ ഉപകരണങ്ങൾ സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.