rgdsfc

കായംകുളം : ആരോഗ്യമേഖലയിൽ സാധാരണക്കാരുടെ ആശ്രയ കേന്ദ്രമാണ് പ്രൈമറി ഹെൽത്ത് സെൻററുകളും സബ് സെന്ററുകളുമെന്ന് കെ.സി .വേണുഗോപാൽ എം.പി അഭിപ്രായപ്പെട്ടു. കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡിൽ ശിവ ശങ്കർ നൽകിയ മൂന്നു സെൻറ് സ്ഥലത്ത് എൻ.ആർ.എച്ച്.എം ഫണ്ടിൽ നിന്ന് 54 ലക്ഷം രൂപ മുടക്കി പ്രൈമറി ഹെൽത്ത് സെന്ററിനായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം . ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീഹരി കോട്ടൂരേത്ത് അധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റ് രാധാമണി രാജൻ ആമുഖപ്രസംഗം നടത്തി. വൈസ് പ്രസിഡന്റ് ശ്രീലത ശശി ,ഡി.എം.ഒ ഡോ. ജമുനാ വർഗീസ്,മെഡിക്കൽ ഓഫീസർ ഡോ. റിഷാദ് മേത്തർ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ആശാരാജ്, റസീന ബദർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഓച്ചിറ ചന്ദ്രൻ,ശ്രീജി പ്രകാശ്,പഞ്ചായത്ത് അംഗങ്ങളായ പാറയിൽ രാധാകൃഷ്ണൻ,ഷാനി കുരുമ്പോലിൽ,ചിറപ്പുറത്ത് മുരളി, ശരത് കുമാർ പാട്ടത്തിൽ, മഞ്ജു ജഗദീഷ് ,രാജി പ്രേംകുമാർ ശ്രീലത ജ്യോതികുമാർ, അജിത, പഞ്ചായത്ത് സെക്രട്ടറി ബിജു കെ.പി, കെ.നാസർ , പത്മകുമാർ,എം.വി.ശ്യാം ,എ.കെ.സജു, പ്രൊഫ.ഗോവിന്ദൻകുട്ടി കാരണവർ,ബിജോയ് ജോൺ എന്നിവർ പ്രസംഗിച്ചു .