
മുഹമ്മ: എ ബി വിലാസം ഹയർ സെക്കൻഡറി സ്കൂളിലെ " പാഠം ഒന്ന്, പാടത്തേക്ക് " കൃഷിത്തോട്ടത്തിൽ ജൈവപച്ചക്കറിയുടെ വിളവെടുപ്പ് തുടങ്ങി. പച്ചക്കറികൾ സ്കൂൾ അടുക്കളയിലേക്കാണ് നൽകുന്നത്. തോട്ടത്തിൽ പാലവും ഇരിപ്പിടങ്ങളും സെൽഫി പോയിന്റും ഒരുക്കിയതോടെ നിരവധിപേരാണ് ഇവിടം സന്ദർശിക്കാനെത്തുന്നത്.
മന്ത്രി പി. പ്രസാദ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്‌തു. പി.ടി.എ പ്രസിഡന്റ് കെ. എസ്. ലാലിച്ചൻ അധ്യക്ഷനായി. കൃഷിയുടെ മേൽനോട്ടം വഹിക്കുന്ന സംസ്ഥാന കർഷക അവാർഡ് ജേതാവ് കെ. പി. ശുഭകേശൻ, കുട്ടിക്കർഷക അവാർഡ് ലഭിച്ച ടി. ബി. അച്യുതൻ, ജെ. അർജുൻ എന്നിവരെ മന്ത്രി ആദരിച്ചു.