
ആലപ്പുഴ: റൂറൽ അഗ്രിക്കൾച്ചറൽ വർക്ക് എക്‌സ്പീരിയൻസ് പദ്ധതിയുടെ ഭാഗമായി അമൃത കാർഷിക കോളേജിലെ നാലാം വർഷ ബിരുദ വിദ്യാർത്ഥികൾ കോയമ്പത്തൂർ മൈലേരിപാളയം പഞ്ചായത്തിൽ പങ്കാളിത്ത ഗ്രാമീണ വിലയിരുത്തൽ പരിപാടി സംഘടിപ്പിച്ചു. ഏലൂർ, മൈലേരിപാളയം പ്രദേശങ്ങളിലെ തക്കാളി കർഷകരുടെ കൃഷിപ്രവർത്തനങ്ങൾ, ജീവിതോപാധി മാതൃകകൾ, വെല്ലുവിളികൾ എന്നിവയെ സംബന്ധിച്ചാണ് ക്ലാസ് നൽകിയത്.
വിദ്യാർത്ഥികളായ എസ്. നന്ദന, എസ്. പ്രവീണ എസ്, എസ്. ദേവിക, എസ്. പ്രതിക്ഷ, ശ്രേയ എസ്. നമ്പ്യാർ, എ.ബി. ആര്യ ബിന്ദ, വി.എസ്. ധരണി തരൻ, മീര ഭാസ്‌കർ, എ. നന്ദന, എം. പവിത്ര എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.