
ചേർത്തല:മലയാളത്തിന്റെ പ്രിയകവി വയലാറിന്റെ 50-ാം ചരമ വാർഷികത്തോടനുബന്ധിച്ച് രാജീവ് ഗാന്ധി ഫൗണ്ടേഷൻ സംസ്ഥാനകമ്മിറ്റിയുടെ നേതൃത്വത്തിൽ ചന്ദ്രകളഭത്തിൽ അനുസ്മരണ സമ്മേളനം നടത്തി.
കയർ കോർപ്പറേഷൻ മുൻ ചെയർമാൻ കെ.ആർ.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു.ഫൗണ്ടേഷൻ സംസ്ഥാന രക്ഷാധികാരി അഡ്വ.വി.എൻ.അജയൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രസിഡന്റ് അഡ്വ.ടി.എച്ച്.സലാം ആമുഖ പ്രസംഗവും കാഥികൻ മുതുകുളം സോമനാഥ് മുഖ്യ പ്രഭാഷണവും നടത്തി. സി.ആർ.സാനു,ജയലേഖ,ടി.എസ്.കുഞ്ഞുമോൻ,ബാബു മുള്ളംചിറ, പി.എസ്. മുരളീധരൻ,ജയിംസ് തുരുത്തേൽ,പി.വിനോദ്,സുരേഷ്ബാബു,എ.ആർ.ഷാജി, മനു ജോൺ,ധനേഷ് കൊല്ലപ്പള്ളി,പി.ബി.പ്രസന്നൻ, മധുജിത് വാവക്കാട് എന്നിവർ സംസാരിച്ചു.