മാവേലിക്കര: സി.പി.എം മാവേലിക്കര ഏരിയ കമ്മിറ്റിയംഗം, മാവേലിക്കര ടൗൺ ലോക്കൽ സെക്രട്ടറി, സി.ഐ.ടി.യു ഏരിയ പ്രസിഡന്റ്, ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന മാവേലിക്കര കൊറ്റാർകാവ് കവറാട്ട് അഡ്വ.പി.എസ് ജയകുമാറിന്റെ മൂന്നാം ചരമവാർഷികാചരണം സി.പി.എം മാവേലിക്കര ടൗൺ തെക്ക്, വടക്ക് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ന് നടക്കും. വീട്ടുവളപ്പിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷം രാവിലെ 9ന് നടക്കുന്ന അനുസ്മരണ യോഗം ഏരിയ സെക്രട്ടറി ജി.അജയകുമാർ ഉദ്ഘാടനം ചെയ്യും. കെ.എസ്.വൈ.എഫ് താലൂക്ക് വൈസ് പ്രസിഡന്റ്, സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയംഗം, മാവേലിക്കര ബാർ അസോസിയേഷൻ പ്രസിഡന്റ്, നഗരസഭാ കൗൺസിലർ, ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ സ്റ്റേറ്റ് കൗൺസിൽ അംഗം, മാവേലിക്കര കോപ്പറേറ്റീവ് കോളേജ് പ്രസിഡന്റ്, കോപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റി പ്രസിഡന്റ്, മാവേലിക്കര സർവീസ് സഹകരണ സംഘം എ 323 പ്രസിഡന്റ്, കൊറ്റാർകാവ് 78-ാം നമ്പർ എൻ.എസ്.എസ് കരയോഗം ഭാരവാഹി, കൊറ്റാർകാവ് ശ്രീബുദ്ധ റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ്, ആറാട്ടുകടവ് പള്ളിയോട സ്വീകരണ സമിതി പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു.