മാവേലിക്കര: തെക്കേക്കരയുടെ അഭിമാനമായ വ്യക്തികൾക്ക്‌ ആദരവ് നൽകുന്ന തെക്കേക്കര അഭിമാനക്കര പരിപാടി മന്ത്രി സജി ചെറിയാൻ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.വി യശോധരന് ഉപഹാരം കൈമാറി ഉദ്ഘാടനം ചെയ്തു. എം.എസ് അരുൺകുമാർ എം.എൽ.എ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡൻ്റ് ഡോ.കെ.മോഹൻകുമാർ ആമുഖ പ്രഭാഷണം നടത്തി. വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ പി.അജിത്ത് പദ്ധതി അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മഞ്ജുള ദേവി, ജി.ആതിര, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തംഗങ്ങൾ, സി.ഡി.എസ് അധ്യക്ഷ തുളസിഭായി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പ്രൊഫ.ടി.എം സുകുമാരബാബു തുടങ്ങിയവർ പങ്കെടുത്തു. വൈസ് പ്രസിഡന്റ് മിനി ദേവരാജൻ സ്വാഗതവും സെക്രട്ടറി എസ്.നവാസ് നന്ദിയും പറഞ്ഞു.