a

മാവേലിക്കര: ചെട്ടികുളങ്ങര ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന 22-ാമത് അട്യാ - പാട്യ ജൂനിയർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോട് ചാമ്പ്യൻമാരായി. ഫൈനലിൽ തൃശൂരിനെ പരാജയപെടുത്തി. ആൺകുട്ടികളുടെ വിഭാഗത്തിൽ തൃശൂർ ചാമ്പ്യൻമാരായി. ഫൈനലിൽ കോഴിക്കോടിനെ പരാജയപെടുത്തി. പെൺകുട്ടികളുടെ വിഭാഗത്തിൽ ആലപ്പുഴയും പാലക്കാടും മൂന്നാം സ്ഥാനം പങ്കിട്ടു. ആൺകുട്ടികളുടെ വിഭാഗത്തിൽ ആലപ്പുഴയും, കാസർഗോടും മൂന്നാം സ്ഥാനം പങ്കിട്ടു.

ആൺകുട്ടികളുടെ വിഭാഗത്തിൽ തൃശൂരിന്റെ ആൾട്രിനോ സി.ഷാജുവും, പെൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോടിന്റെ സിയ സമ്മദിനേയും മികച്ച കളിക്കാരായി തിരഞ്ഞെടുത്തു. സമാപന സമ്മേളനവും സമ്മാനദാനവും മാവേലിക്കര ജനമൈത്രി എസ്.എച്ച്.ഒ സി.ശ്രീജിത്ത് നിർവ്വഹിച്ചു. ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് എസ്.സദാശിവൻ അദ്ധ്യക്ഷനായി. സ്കൂൾ മാനേജർ കെ.പി.ശശികലദേവി, ബ്ലോക്ക് പഞ്ചായത്ത് അംഗം സുനിൽ കൊപ്പാറേത്ത്, അട്യപട്യ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ജോസ് ജോസഫ്, ജില്ല സെക്രട്ടറി ഷജിത് ഷാജി, പി.ജഗദീഷ്, പബ്ലിസിറ്റി ചെയർമാൻ ഗോപൻ ഗോകുലം, പി.ടി.എ വൈസ് പ്രസിഡന്റ് കെ.ശ്രീകുമാർ, ശ്രീകല, തട്ടാരേത്ത് രാധാകൃഷ്ണപിള്ള, രാജേഷ് ഉണ്ണിച്ചേത്ത്, പ്രഥമാദ്ധ്യാപകരായ എ.ആർ ഷീജ, ബിന്ദു.ആർ, എസ്സ്.ഗിരിജ, ശ്രീലക്ഷ്മി എന്നിവർ സംസാരിച്ചു.