മാവേലിക്കര: ആലപ്പുഴ ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഇറവൻകര ഗവ.വോക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ 21 ലക്ഷം ചിലവഴിച്ച് നിർമ്മിച്ച ഗ്രന്ഥശാല കെട്ടിടത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ മഞ്ജുള ദേവി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷീബ സതീഷ് അദ്ധ്യക്ഷയായി. എച്ച്.എം ജി.അനിൽകുമാർ, വാർഡ് മെമ്പർ വത്സലകുമാരി, പി.ടി.എ പ്രസിഡന്റ് അജിമോൻ.ജി, എസ്സ്.എം.സി ചെയർമാൻ എസ്.കെ ശിവജ്കുമാർ, വൈസ് പ്രസിഡന്റ് ചന്ദ്രലേഖ, ഷാജീവ്, പഞ്ചായത്ത് സെക്രട്ടറി ജയലത എന്നിവർ സംസാരിച്ചു.