ambala

അമ്പലപ്പുഴ: നൂറ്റാണ്ടിന്റെ പ്രവർത്തന പാരമ്പര്യമുള്ള പുന്നപ്ര വടക്ക് പഞ്ചായത്തിലെ വാടക്കലിൽ പ്രവർത്തിക്കുന്ന ആലപ്പുഴ സൗത്ത് സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ഓഫീസ് മന്ദിരം എച്ച്. സലാം എം. എൽ. എ ഉദ്ഘാടനം ചെയ്തു. പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സജിത സതീശൻ അദ്ധ്യക്ഷയായി. മിനി കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനവും പ്രതിമാസ സമ്പാദ്യപദ്ധതി ആദ്യ തവണ സ്വീകരിക്കലും സഹകരണ ജോയിന്റ് രജിസ്ട്രാർ സുബിന നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബ രാകേഷ്, കൺസ്യൂമർ ഫെഡ് ഡയറക്ടർ എ. ഓമനക്കുട്ടൻ, ജില്ലാ പഞ്ചായത്തംഗം ഗീതാ ബാബു, നഗരസഭാ കൗൺസിലർ സൗമ്യ രാജ്, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ വി. എൻ. വിജയകുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ .പി .സരിത, അസി. രജിസ്ട്രാർ പ്രീതി ജയശങ്കർ, ബാങ്ക് വൈസ് പ്രസിഡന്റ് കെ .ആനന്ദൻ, ബാങ്ക് സെക്രട്ടറി പി. പി. അനിൽകുമാർ എന്നിവർ സംസാരിച്ചു. പ്രസിഡന്റ് പി .യു .ശാന്താറാം സ്വാഗതം പറഞ്ഞു.