
ആലപ്പുഴ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ കേരള റേഷൻ റീറ്റൈൽ ഡീലേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അമ്പലപ്പുഴ താലൂക്ക് സപ്ലൈ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. റേഷൻ വ്യാപാരികളുടെ വേതനം, കെ.ടി.പി.ഡി.എസ് ആക്റ്റ്, റേഷൻക്ഷേമനിധി എന്നിവ കാലോചിതമായി പരിഷ്കരിക്കുക, റേഷൻ ലൈസൻസികളുടെ പ്രായപരിധി നിശ്ചയിക്കുന്നത് ഒഴിവാക്കുക എന്നിവ ആവശ്യപ്പെട്ട് നടന്ന ധർണാ സമരം എ.കെ.ആർ.ആർ.ഡി.എ താലൂക്ക് പ്രസിഡന്റ് മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. എ.കെ.ആർ.ആർ.ഡി.എ ജില്ലാ വൈസ് പ്രസിഡന്റ് എസ് .പ്രഭു പ്രഭുകുമാർ അദ്ധ്യക്ഷനായി. പി.വൈ.അഫ്സൽ , സുകുമാരൻ നായർ, ഹാമിദ്,സജ്ജാദ് സാദത്ത് തുടങ്ങിയവർ സംസാരിച്ചു.താലൂക്ക് സെക്രട്ടറി കെ. ജെ.തോമസ് സ്വാഗതവും അനിൽകുമാർ നന്ദിയും പറഞ്ഞു .