
മാന്നാർ: 'ചോരാത്ത വീട്' പദ്ധതിയിൽ നിർമ്മിക്കുന്ന 51-ാമത് വീടിന്റെ കട്ടിളവയ്പ് മാന്നാർ യു.ഐ.ടി കോളജ് മുൻ പ്രിൻസിപ്പൽ ഡോ.വി.പ്രകാശ് കൈമൾ നിർവഹിച്ചു മാന്നാർ ഇരമത്തൂർ സുനിൽ ഭവനത്തിൽ സുനിലിന്റെ കുടുംബത്തിനാണ് ഡോ.പ്രകാശ് കൈമളിന്റെ സഹകരണത്തോടെ ചോരാത്ത വീട് പദ്ധതിയിൽ വീട് നിർമ്മിച്ച് നൽകുന്നത്. ചടങ്ങിൽ പദ്ധതി ചെയർമാൻ കെ.എ.കരീം അദ്ധ്യക്ഷത വഹിച്ചു. അലക്സാണ്ടർ പി.ജോർജ്ജ്, ഡോ.എം.കെ.ബീന, രാജേഷ് കൈലാസ്, ബഷീർ പാലക്കീഴിൽ, സുഭാഷ് കുര്യൻ, എം.പി.സുരേഷ് കുമാർ, ഗോപി പാവുക്കര, സുനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.