കായംകുളം: കായംകുളം ഉപജില്ലാ സ്‌കൂൾ കലോത്സവം ഇന്ന് മുതൽ മുതൽ 10 വരെ കായംകുളത്ത് വിവിധ സ്കൂളികിൽ എട്ട് വേദികളിലായി നടക്കും. കായംകുളം ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയമാണ് ഒന്നാം നമ്പർ പ്രധാനവേദി. ദേവദാരു എന്നാണ് പ്രധാനവേദിയ്ക്ക് നാമകരണം നൽകിയിരിക്കുന്നത്. വേദി 2 ചെമ്പകം സെന്റ് മേരീസ് എച്ച്.എസ്.എസ് ഓഡിറ്റോറിയവും വേദി 3 കരിമ്പന ഗവ. ഗേൾസ് എച്ച്.എസ്.എസ് ഓപ്പൺ എയർ ഓഡിറ്റോറിയവും വേദി 4 തേന്മാവ് കായംകുളം ബി.എഡ്. സെന്റർ ആദ്യനിലയും ആയിരിക്കും. വേദി 5 മാംഗോസ്റ്റിൻ കായംകുളം ബി.എഡ് സെന്റർ ആദ്യനിലയും വേദി 6 ഗുൽമോഹർ സെന്റ് മേരീസ് എച്ച്.എസ്.എസ് മുകളിലത്തെ ഹാളും വേദി 7 പൂമരം കായംകുളം ഗവ.യു.പി.എസും വേദി 8 നീർമ്മാതളം കായംകുളം ഗവ.എൽ.പി.എസും ആയിരിക്കും.
കായംകുളം ഉപജില്ലയിലെ 6000 ത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കും. കായംകുളം ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലാണ് കലോത്സവ പ്രതിഭകൾക്കുള്ള ഭക്ഷണം ക്രമീകരിച്ചിരിക്കുന്നത്. ഇന്ന് രചനാ മത്സരങ്ങളും തുടർന്നുള്ള ദിവസങ്ങളിൽ സ്റ്റേജ് മത്സരങ്ങളും നടക്കും.സ്‌കൂളുകളിൽ നിന്നുള്ള രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ചതായി പബ്ലിസിറ്റി കൺവീനർ വിമൽകൈതയ്ക്കൽ,സീനിയർ സൂപ്രണ്ട് കെ.രാമനാഥ്, സംഘടന പ്രതിനിധി ആർ.തനുജ എന്നിവർ അറിയിച്ചു.