
ചേർത്തല: ചേർത്തല ശ്രീനാരായണ കോളേജിൽ മലയാളവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനാഘോഷവും ഭരണ ഭാഷാവാരാചരണവും നടന്നു.ഗുരുവരം സുവർണ ജൂബിലി സെമിനാർ ഹാളിൽ നടന്ന ചടങ്ങിൽ കവി ഡോ.സി.അമൃത ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ ഡോ.ടി.പി.ബിന്ദു അദ്ധ്യക്ഷത വഹിച്ചു.ഡോ.എം.എസ്.ബിജു ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ഹിന്ദി വിഭാഗം മേധാവി ഡോ.കെ.ആർ.ലാവണ്യ സംസാരിച്ചു. വകുപ്പ് മേധാവി ടി.ആർ.രതീഷ് സ്വാഗതവും വി.ഹർഷ നന്ദിയും പറഞ്ഞു. കെ.ജെ.ഗുരുപ്രീതി, ടി.എസ്.ദേവിപ്രിയ എന്നിവർ കവിതകൾ അവതരിപ്പിച്ചു. വിദ്യാർത്ഥികൾക്കുള്ള വിവിധ മത്സരങ്ങൾ, പ്രഭാഷണം,ഭരണഭാഷാരംഗത്ത് ഉപയോഗിക്കുന്ന ഇംഗ്ലീഷ് പദങ്ങളും അവയുടെ മലയാളം സമാനപദങ്ങളുടെയും പ്രദർശനം എന്നിങ്ങനെ വിവിധ പരിപാടികൾ വാരാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.