
മാന്നാർ: കടപ്ര ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ ആൻസ് കൺവെൻഷൻ സെന്ററും എസ്.എൻ ഹോസ്പിറ്റലും കൈകോർത്ത് പരുമല പദയാത്രികർക്ക് കുടിവെള്ള വിതരണം, മെഡിക്കൽ ഹെല്പ് ഡെസ്ക്, ആംബുലൻസ് എമർജൻസി സർവീസ് തുടങ്ങിയ സൗകര്യങ്ങൾ ഏർപ്പെടുത്തി. ഏറെ കിലോമീറ്ററുകൾ സഞ്ചരിച്ച് കണ്ണൂർ കേളകത്തു നിന്നും എത്തിയ പദയാത്രികർക്ക് വിശ്രമ കേന്ദ്രങ്ങളും ഭക്ഷണ വിതരണവും ഒരുക്കിയിരുന്നു. സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ലയൺസ് ക്ലബ് മുൻ ഡിസ്ട്രിക് ഗവർണർ ആർ.വെങ്കിടാചലം നിർവഹിച്ചു. ക്ലബ്ബ് പ്രസിഡന്റ ലിജോ പുളിമ്പള്ളിൽ, ചാർട്ടർ പ്രസിഡന്റ് പി.ബി. ഷുജാ, ഷാജി പി.ജോൺ, ഹരികൃഷ്ണപിള്ള, സെക്രട്ടറി സിജി ഷുജ, ട്രഷറർ പ്രശാന്ത്, സതീഷ് ശാന്തിനിവാസ്. ബിജു ചെക്കാസ്, കെ.യു അനിൽകുമാർ, അനിൽ ഉർവശി, രാജു പന്തപ്പാട്, രജിത്ത് നമ്പ്യാർ എന്നിവർ പങ്കെടുത്തു.