ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയൻ സ്ഥാപക സെക്രട്ടറിയും സ്വാതന്ത്ര്യ സമര സേനാനിയും വൈക്കം സത്യാഗ്രഹ മുന്നണി പോരാളിയും മദ്യ വർജക സമര നേതാവുമായിരുന്ന ഹരിപ്പാട് മാധവൻ വക്കീലിന്റെ 75-ാ മത് ചരമ വാർഷികം കാർത്തികപ്പള്ളി യൂണിയന്റെ നേതൃത്വത്തിൽ ഇന്ന് നടക്കും. രാവിലെ യൂണിയൻ ഓഫീസിസ്,​ ഹരിപ്പാട് മാധവൻ വക്കീൽ സ്മൃതി മണ്ഡപം എന്നിവിടങ്ങളിൽ പുഷ്പാർച്ചനയും പ്രാർത്ഥനയും നടക്കും. വൈകിട്ട് 3ന് നടക്കുന്ന അനുസ്മരണ സമ്മേളനം യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്‌ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ്‌ കെ.അശോകപ്പണിക്കർ അദ്ധ്യക്ഷനാകും. ഇൻസ്‌പെക്റ്റിംഗ് ഓഫീസർ സി.സുഭാഷ്, യോഗം ഡയറക്ർ ബോർഡ് അംഗം പ്രൊഫ.സി.എം ലോഹിതൻ, യൂണിയൻ കൗൺസിലർമാർ, പോഷകസംഘടന നേതാക്കൾ, തേവലപ്പുറത്തു കുടുംബ യോഗം ഭാരവാഹികൾ എന്നിവർ പങ്കെടുക്കും. യൂണിയൻ സെക്രട്ടറി അഡ്വ.ആർ.രാജേഷ് ചന്ദ്രൻ സ്വാഗതവും വൈസ് പ്രസിഡന്റ് എം.സോമൻ നന്ദിയും പറയും.