gsh

ഹരിപ്പാട്: ഹരിപ്പാട് നിന്ന് കെ.എസ്.ആർ.ടി.സിയുടെ കൂടുതൽ ദീർഘ ദൂര സർവീസുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് രമേശ്‌ ചെന്നിത്തല എം.എൽ.എ പറഞ്ഞു. ഹരിപ്പാട് നിന്ന് കെ. എസ്.ആർ.ടി.സി പുതിയതായി ആരംഭിച്ച പാലക്കാട് സുപ്പർഫാസ്റ്റ് സർവീസ് ഫ്ലാഗ് ഒഫ് ചെയ്യുകയായിരുന്നു രമേശ് ചെന്നിത്തല. പാസ്സൻഞ്ചേഴ്സ് ഫോറം പ്രസിഡന്റ് അഡ്വ. വി ഷുക്കൂർ അദ്ധ്യക്ഷത വഹിച്ചു. ഹരിപ്പാട് ഡിപ്പോ എ.ടി. ഒ ഷിബു, ജനറൽ കൺഡ്രോളിംഗ് ഇൻസ്പെക്ടർ ശരത് ചന്ദ്രർ, യൂണിയൻ പ്രതിനിധി ഗോപൻ, കണ്ടക്ടർ പി.എം. പ്രകാശ്കുമാർ, ഡ്രൈവർ ജെ.സന്തോഷ് കുമാർ, മുഞ്ഞിനാട്ട് രാമചന്ദ്രൻ, എച്ച്.നിയാസ്, സഹായി തുടങ്ങിയവർ പങ്കെടുത്തു. ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഹരിപ്പാട് ഡിപ്പോയിലെ കണ്ടക്ടർ സി.വി. ദീപ, ടി. ബിന്ദു. ഡ്രൈവർ ജയൻ എന്നിവരെ എം.എൽ എ ആദരിച്ചു.