ഹരിപ്പാട് : പ്രേരക്മാരെ സർക്കാർ ജീവനക്കാരായി അംഗീകരിച്ച് സ്ഥിരപ്പെടുത്തണമെന്ന് സാക്ഷരതാ പ്രേരക് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സാക്ഷരതാ പ്രേരക് അസോസിയേഷൻ ജില്ലാസമ്മേളനം കുമാരപുരത്ത് യു.പ്രതിഭ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പുഷ്പലത ഉണ്ണി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് സി.പി നാരായണൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.സി.രാജീവ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി എസ്. ഉദയനൻ, കൊല്ലം ജില്ലാ സെക്രട്ടറി ഷീജ, കുമാരപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.സൂസി, സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ കെ.വി രതീഷ്, കുമാരപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.എസ് ശ്രീകുമാർ,പി.സോണി, ഡി.സരോജൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പുഷ്പലതാ ഉണ്ണി( പ്രസിഡന്റ്) ,ശ്രീലേഖ, പി.ഒ. സാബു ( വൈസ് പ്രസിഡന്റുമാർ ) എസ്. ഉദയനൻ ( സെക്രട്ടറി) ,ഉഷാ ഷാജി ,പുഷ്പ.എസ് (ജോ.സെക്രട്ടറിമാർ ) ഹേമലത (ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു.