ഹരിപ്പാട് : കുമാരപുരം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് വാർഷികവും ഐ.എസ്.ഒ പ്രഖ്യാപനവും നാരകത്തറ മംഗല്യ ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി. .എസ് താഹ നിർവഹിച്ചു . ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.സൂസി അദ്ധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ സിന്ധു മോഹനൻ, മെമ്പർ സെക്രട്ടറി ലാൽ പ്രമോദ്, ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ രഞ്ജിത്ത്, കുമാരപുരം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമാരായ എ.കെ.രാജൻ, ബെന്നി കുമാർ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ ലതാ ശരവണ, വിജിത ബിജു, ബ്ലോക്ക് പഞ്ചായത്ത് അംഗം എൽ യമുന, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.പ്രസന്ന, രാജേഷ് ബാബു, എസ്. പ്രിയദർശനി, സുമി സുരേഷ്, കവിതാ രാജേഷ് സി.ഡി.എസ് വൈസ് ചെയർപേഴ്സൺ എം. സുമതി, സിന്ധു ഈശ്വർ,എം. സത്യപാലൻ, എസ്. സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.