ambala

അമ്പലപ്പുഴ: കേന്ദ്ര സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളായ കെ. എം. എം. എൽ, ഐ. ആർ. ഇ .എൽ എന്നിവയുടെ സി .എസ്. ആർ ഫണ്ടിൽ 30 ലക്ഷത്തോളം രൂപ ചെലവിൽ പൂർത്തീകരിച്ച ആശുപത്രി കെട്ടിടം മന്ത്രി പി .രാജീവ് ഓൺലൈനായി നാടിനു സമർപ്പിച്ചു. പുറക്കാട് പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിന് മുകൾനിലയിലാണ് കെട്ടിടം പൂർത്തിയാക്കിയത്. ആശുപത്രി അങ്കണത്തിൽ ചേർന്ന സമ്മേളനത്തിൽ എച്ച്. സലാം എം. എൽ. എ അദ്ധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. എസ് .മായാദേവി, സ്ഥിരം സമിതി അദ്ധ്യക്ഷരായ അഡ്വ. വി .എസ്. ജിനുരാജ്, പ്രിയ അജേഷ് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് എ. എസ്. സുദർശനൻ സ്വാഗതം പറഞ്ഞു.