vvg

ഹരിപ്പാട്: കേരളത്തിലെ സമസ്ത മേഖലയും തകർത്ത സർക്കാരാണ് പിണറായി സർക്കാരെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. നാല് ലക്ഷം അതി ദരിദ്രർ സംസ്ഥാനത്തുണ്ടെന്ന് നിയമസഭയിൽ പറഞ്ഞ മുഖ്യമന്ത്രി ഇപ്പോൾ അതി ദരിദ്രർ സംസ്ഥാനത്ത് ഇല്ലെന്നു പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പാവപ്പെട്ടവർക്ക് കിട്ടിക്കൊണ്ടിരുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ആനുകൂല്യം നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. വോട്ടർ പട്ടിക പുതുക്കലിൽ ജനങ്ങൾ ജാഗരൂകരായി നോക്കിക്കാണണമെന്നും ചെന്നിത്തല പറഞ്ഞു. കോൺഗ്രസിന്റെ ഹരിപ്പാട് നിയോജക മണ്ഡലത്തിലെ ആദ്യത്തെ കേന്ദ്ര ഇലക്ഷൻ കമ്മിറ്റി ഓഫീസ് കരുവാറ്റയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ കെ.ആർ രാജൻ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് കെ.കെ സുരേന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തി. മൂഞ്ഞനാട് രാമചന്ദ്രൻ, ഷിബുലാൽ, ജി.പി.കുറുപ്പ്, റഷീദ്, ശ്രീലേഖ, വി.കെ.നാഥൻ, സുജിത്, ജോണി കുട്ടി, റഷീദ്, മോഹനൻ പിള്ള, എന്നിവർ പങ്കെടുത്തു.