ghh

ഹരിപ്പാട്: നങ്ങ്യാർകുളങ്ങര എസ്.എൻ ട്രസ്റ്റ്സ് സെൻട്രൽ സ്ക്കൂളിലെ ഫുഡ് ഫെസ്റ്റ് 'ഫുഡ് ഫിയസ്റ്റ' നങ്ങ്യാർകുളങ്ങര ആർ.ഡി.സി കൺവീനർ എസ്.സലികുമാർ ഉദ്ഘാടനം ചെയ്തു. ചൈനീസ്, നോർത്ത് ഇന്ത്യൻ , കേരളീയ തനത് വിഭവങ്ങളുമായി ഇരുന്നുറോളം വിഭവങ്ങളാണ് മേളയിൽ ഉണ്ടായിരുന്നത്. 8 മുതൽ 12 വരെയുള്ള ക്ലാസുകളാണ് ഈ മേള സംഘടിപ്പിച്ചത്.ഇതിൽ നിന്ന് ലഭിച്ച തുകയുടെ ഒരു വിഹിതം കുട്ടികൾ ചാരിറ്റി ഫണ്ടിലേക്ക് സംഭാവന ചെയ്തു.