
കുട്ടനാട്: മിത്രക്കരി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടന്ന 69-ാം മത് കേരളപ്പിറവി ദിനാഘോഷവും വയലാർ രാമവർമ്മ 50-ാംമത് ചരമവാർഷികവും സിനിമ താരം പുന്നപ്ര മധു ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് വി.എൻ.വിശ്വംഭരൻ അദ്ധ്യക്ഷനായി. കവി ലിജു വിദ്യാധരൻ, കെ.ജെ.ജേക്കബ് , കെ.ജി.സുബാഷ് എന്നിവർ സംസാരിച്ചു.സെക്രട്ടറി റെയ്ഗൻ വർഗീസ് സ്വാഗതവും കെ .ജി.ഷിബു നന്ദിയും പറഞ്ഞു.