1

കുട്ടനാട് : കോൺഗ്രസ് കാവാലം മണ്ഡലം കൺവെൻഷൻ ഡി. സി.സി വൈസ് പ്രസിഡന്റ് സജി ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രൊഫ എം. ജി.രാജഗോപാലൻ അദ്ധ്യക്ഷനായി. കുട്ടനാട് നോർത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് സി.വി.രാജീവ് യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തി. പി.ഉദയകുമാർ, റോഫിൻ കാവാലം, വിജയകുമാർ പൂമംഗലം , അനിൽ തൈവീടൻ, തോമസുകുട്ടി സബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.