
ചേർത്തല: സാധാരണക്കാർക്ക് കുറഞ്ഞ വിലയിൽ അവശ്യ സാധനങ്ങൾ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ
സപ്ലൈകോയുടെ മൊബൈൽ മാവേലി സ്റ്റോറുകൾ ഇനി മൊബൈൽ സൂപ്പർ മാർക്കറ്റുകളായി ഉയർത്തി ജനവാസകേന്ദ്രങ്ങളിലേക്ക് എത്തും. ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും ഷെഡ്യൂൾ ചെയ്ത പ്രകാരം
പ്രത്യേകം ക്രമീകരിച്ച വാഹനത്തിൽ മൊബൈൽ സൂപ്പർമാർക്കറ്റുകൾ സഞ്ചാരം ആരംഭിച്ചു. സബ്സിഡി ഇനത്തിലുള്ള മാവേലി സാധനങ്ങളും മറ്റു പ്രമുഖ ബ്രാൻഡുകളുടെ ഉത്പന്നങ്ങളും ഗുണമേന്മ ഉറപ്പാക്കി ലഭ്യമാക്കും.
ഉപഭോക്താക്കൾക്ക് പ്രത്യേക ഡിസ്‌കൗണ്ടുകളും,ഓഫറുകളും ഒരുക്കിയിട്ടുണ്ട്.
മൊബൈൽ സൂപ്പർ മാർക്കറ്റിന്റെ ജില്ലാതല ഉദ്ഘാടനം ചേർത്തല സപ്ലൈക്കോ ഡിപ്പോ ഓഫീസിന്റെ അങ്കണത്തിൽ നഗരസഭ കൗൺസിലർ ജോഷിത നിർവഹിച്ചു.ഡിപ്പോ മാനേജർ വി.എസ്.റെയ്‌നോൾഡ്,ജൂനിയർ മാനേജർ വിനീഷ് ദിലീപ് എന്നിവർ സംസാരിച്ചു.