കുട്ടനാട് : ചെമ്പഴന്തി ശ്രീനാരായണ അന്തർദേശിയ പഠനകേന്ദ്രവും എസ്.എൻ.ഡി.പിയോഗം കുട്ടനാട് യൂണിയനും ചേർന്നു സംഘടിപ്പിക്കുന്ന ശ്രീനാരായണ ജ്ഞാനയജ്ഞം 15ന് രാവിലെ 9.30 ന് രാമങ്കരി എസ്.എൻ. ഡി. പി ഹാളിൽ ആരംഭിക്കും. യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ എസ്. രവീന്ദ്രൻ എഴുമറ്റൂർ ഭദ്രദീപം തെളിക്കും. മന്ത്രി സജി ചെറിയാൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. യൂണിയൻ ചെയർമാൻ പി. വി. ബിനേഷ് പ്ലാത്താനത്ത് അദ്ധ്യക്ഷത വഹിക്കും. യൂണിയൻ കൺവീനർ സന്തോഷ് ശാന്തി സ്വാഗതം പറയും. ശ്രീനാരായണ അന്തർദേശീയ പഠനകേന്ദ്രം ഡയറക്ടർ ഡോ. ശിശുപാലൻ ജ്ഞാനസന്ദേശം നല്കും. സംഘാടകസമിതി ചെയർമാൻ എം.ഡി.ഓമനക്കുട്ടൻ, ഭാരത് ഭവൻ ബോർഡ് എക്സിക്യൂട്ടീവ് അംഗം ജയ്സപ്പൻ മത്തായി, വർക്കിംഗ് ചെയർമാൻ റ്റി. എസ്. പ്രദീപ്കുമാർ, സംഘാടകസമിതി കൺവീനർ എം. പി. പ്രമോദ്, ശാഖ പ്രസിഡന്റ് ജീമോൻ കാരാഞ്ചേരി, യൂണിയൻ വനിതാസംഘം സെക്രട്ടറി സജിനി മോഹൻ, ശാഖ സെക്രട്ടറി സുഗുണമ്മ ധർമ്മാംഗദൻ, യൂണിയൻ യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് ടി.എസ്. ഷിനുമോൻ, എംപ്ലോയീസ് ഫോറം സെക്രട്ടറി ബിജു തങ്കപ്പൻ, വൈദികയോഗം യൂണിയൻ സെക്രട്ടറി ദീപക് ശാന്തി, ബാലജനയോഗം പ്രസിഡന്റ് ദർശന കവിരാജ്, എന്നിവർസംസാരിക്കും. എസ്. എൻ. ഡി. പി യോഗം ചരിത്രം എന്നവിഷയത്തിൽ 11.30ന് ആരംഭിക്കുന്ന പഠനക്ലാസ് യോഗം കൗൺസിലർ പി. റ്റി മന്മഥൻ നയിക്കും. ഉച്ചയ്ക്ക് 2ന് മാതൃവന്ദനം.