
മാവേലിക്കര: നരേന്ദ്രപ്രസാദ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നാടക പ്രവർത്തകനും സാഹിത്യ നിരൂപകനും നടനും ആയിരുന്ന പ്രൊഫ.ആർ.നരേന്ദ്രപ്രസാദിന്റെ 22-ാമത് ചരമ വാർഷികദിനം ആചരിച്ചു. അനുസ്മരണ സമ്മേളനം മുൻ മന്ത്രി ജി.സുധാകരൻ ഉദ്‌ഘാടനം ചെയ്തു. ഫൗണ്ടേഷൻ വൈസ് പ്രസിഡന്റ് അഡ്വ.കെ.ജി.സുരേഷ് അദ്ധ്യക്ഷനായി. തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ഡോ.കെ.മോഹൻ കുമാർ, എ.ആർ.സ്മാരക സമിതി പ്രസിഡന്റ് കെ.മധുസൂദനൻ, സമിതി സെക്രട്ടറി പ്രൊഫ.വി.ഐ.ജോൺസൺ, പ്രൊഫ.വി.സി.ജോൺ, ഫൗണ്ടേഷൻ സെക്രട്ടറി കെ.ജി.മുകുന്ദൻ, ട്രഷറർ എസ്.ശ്രീകുമാർ, അഡ്വ.ടി.കെ.പ്രസാദ്, രവി മാമ്പറ, രാമചന്ദ്രൻ മുല്ലശ്ശേരി, സി.ആർ.സദാശിവൻപിള്ള, രമണി ഉണ്ണിക്കൃഷ്ണൻ, മഞ്ജു പിള്ള എന്നിവർ സംസാരിച്ചു. രാവിലെ പല്ലാരിമംഗലം ശാസ്താംകുളങ്ങരയിലെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തി.