മാവേലിക്കര: ബി.ജെ.പി മവേലിക്കര മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടന പത്രിക തയ്യാറാക്കുന്നതിനായി വികസിത മാവേലിക്കര സംഗമം നടത്തി. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാവേലിക്കര നഗരസഭയിൽ ബി.ജെ.പി ഇറക്കുന്ന പ്രകടനപത്രികയിൽ ഉൾപ്പെടുത്തേണ്ട വിവരങ്ങൾ പൊതുജനങ്ങളിൽ നിന്ന് തേടുന്നതിന്റെ ഭാഗമായാണ് വികസിത മാവേലിക്കര സംഗമം നടത്തിയത്. മാവേലിക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്ത് നടത്തിയ പരിപാടി ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷൻ ഷോൺ ജോർജ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതി അധ്യക്ഷനായി.