അമ്പലപ്പുഴ: ദേശീയ അന്ധത നിയന്ത്രണ സമിതി ആലപ്പുഴയുടെയും എഫ്.എച്ച്.സി പുറക്കാടിന്റെയും പുറക്കാട് എസ്.എൻ.എം എച്ച്.എസ്.എസ് എൻ.എസ്.എസ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ നാളെ പുറക്കാട് എസ് .എൻ .എം സ്‌കൂൾ ഓഡിറ്റോറിയത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തും. കുട്ടികൾക്കും മുതിർന്നവർക്കും ഉള്ള പരിശോധന, തിമിര രോഗത്തിനുള്ള സൗജന്യ ചികിത്സ, ഡയബറ്റിക് റെറ്റിനോപ്പതി തുടങ്ങി എല്ലാ നേത്ര രോഗങ്ങൾക്കും ഉള്ള പരിശോധന എന്നിവ ഉണ്ടായിരിക്കും. രാവിലെ പത്തു മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ക്യാമ്പ്. അന്ന് രാവിലെ 11.30 വരെ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: 9645791424.