
മാന്നാർ : മന്ത്രി സജി ചെറിയാന്റെ ഫണ്ട് ഉപയോഗപ്പെടുത്തി മാന്നാർ, ചെന്നിത്തല, വെൺമണി, ആല, പാണ്ടനാട് പഞ്ചായത്തുകളിൽ നിർമാണം പൂർത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് നടക്കും. മാന്നാർ ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡിൽ 164-ാം നമ്പർ അങ്കണവാടി കെട്ടിട ഉദ്ഘാടനം ഇന്ന് വൈകിട്ട് 4.20ന് മന്ത്രി സജി ചെറിയാൻ നിർവഹിക്കും. 10ലക്ഷം രൂപ പഞ്ചായത്ത് ഫണ്ടിൽ വകയിരുത്തി സ്ഥലം വാങ്ങിയും സജി ചെറിയാന്റെ ആസ്തിവികസന ഫണ്ടിൽ 25ലക്ഷം രൂപ ഉൾപ്പെടുത്തിയുമാണ് കെട്ടിട നിർമാണം പൂർത്തിയാക്കിയത്. 5.15ന് എട്ടാം വാർഡിൽ എം.സി.എഫ് കെട്ടിടം, 5.30ന്, മാന്നാർ വില്ലേജ് ഓഫീസ് കെട്ടിട നിർമാണം, 5.40 ന് മാന്നാർ- കോയിക്കൽ ജങ്ഷൻ വെയിറ്റിംഗ് ഷെഡ്, 5.50ന് വാർഡ് 11 ൽ കൊച്ചുകളരിയ്ക്കൽ റോഡ്, 6.15 ന് വാർഡ് 13 ൽ മാന്നാർ കൊട്ടാരം കലുങ്ക് - നടുവിലത്തറ റോഡ്, 6.30ന് ചെന്നിത്തല 146ാം നമ്പർ അങ്കണവാടി കെട്ടിടം എന്നിവയുടെ ഉദ്ഘാടനവും മന്ത്രി സജി ചെറിയാൻ നിർവഹിക്കും.