cxzvxcv

മുഹമ്മ : കുഡോ മിക്സഡ് മാർഷൽ ആർട്സ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടി അമ്മയും മകളും. എറണാകുളം ശ്രീനാരായണ ലാ കോളേജിലെ അവസാന വർഷ നിയമ വിദ്യാർത്ഥി സിജി കെ. ബാലനും മകൾ എസ്.എൽ പുരം ശ്രീ രാഘവേന്ദ്ര വിദ്യാലയത്തിലെ രണ്ടാം ക്ളാസ് വിദ്യാർഥിനി വേദിക എസ് പ്രശാന്തുമാണ് ഈ നേട്ടം സ്വന്തമാക്കിയത്. ഗുജറാത്തിലെ സൂററ്റിലെ പണ്ഡിറ്റ് ദീന ദയാൽ ഉപാധ്യായ ഇൻഡോർ സ്റ്റേഡിയത്തിൽ ഒക്ടോബർ 24 മുതൽ 31വരെ നടന്ന കുഡോ മിക്സഡ് മാർഷൽ ആർട്സ് ചാമ്പ്യൻഷിപ്പിലാണ് വനിതാ വിഭാഗം -220 കാറ്റഗറിയിൽ സ്വർണ്ണ മെഡൽ സിജി നേടിയത്. മകൾ വേദിക വെള്ളിയും നേടി. കഞ്ഞിക്കുഴി പന്ത്രണ്ടാം വാർഡിൽ കോഴികുളങ്ങര കെ.എസ് പ്രശാന്തിന്റെ ഭാര്യയാണ് സിജി.