
ചേർത്തല: എസ്.എൽ.പുരം കമ്പിയകത്ത് മഹാവിഷ്ണു ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞം നാളെ മുതൽ 13 വരെ നടക്കും. നാളെ വൈകിട്ട് രജീഷ് കാരക്കാചിറ ദീപപ്രകാശനം നിർവഹിക്കും. തന്ത്രി ജയതുളസീധരൻ വിഗ്രഹ പ്രതിഷ്ഠയും ഡോ.വർഷ സന്തോഷ് മുല്ലശേരി ഗ്രന്ഥ സമർപ്പണവും നടത്തും. കരുനാഗപ്പള്ളി ജയശങ്കരൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ. 9ന് രാവിലെ 10ന് ശ്രീകൃഷ്ണാവതാരം, 11.30ന് ഉണ്ണിയൂട്ട്. 10ന് രാവിലെ 10.30ന് മഹാമൃത്യുഞ്ജയ ഹോമം,വൈകിട്ട് 5.30ന് വിദ്യാരാജഗോപാല മന്ത്രാർച്ചന. 11ന് രാവിലെ 10.30ന് രുക്മിണി സ്വയംവര ഘോഷയാത്ര,13ന് സ്വർഗാരോഹണം, ഉച്ചകഴിഞ്ഞ് അവഭൃഥസ്നാനം.