ആലപ്പുഴ:എസ്.എൻ.ഡി.പി യോഗം 6334-ാം നമ്പർ ചെട്ടികാട് വടക്ക് ഡോ.പൽപ്പു മെമ്മോറിയലിന്റെ രുപീകരണം മുതലുള്ള എക്സിക്യൂട്ടീവ് അംഗവും നിലവിൽ ശാഖയിലെ പഞ്ചായത്ത് കമ്മിറ്റിയംഗവും മുൻ ആര്യാട് ബ്ലോക്ക്‌ പഞ്ചായത്ത്‌മെമ്പർ, മാരാരിക്കുളം തെക്ക് ഗ്രാമ പഞ്ചായത്ത്‌ മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നതുമായ കെ.സി.ഷഡാനനന്റെ നിര്യാണത്തിൽ ശാഖയോഗം പ്രസിഡന്റ്‌ വി.എം.സലിരാജന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം അനുശോചനം രേഖപ്പെടുത്തി. യൂണിയൻ മാനേജിംഗ് കമ്മിറ്റിയംഗം കെ.പി.അരവിന്ദാക്ഷൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ശാഖാ യോഗം സെക്രട്ടറി വി.ആർ.ശുഭപാലൻ, ശാഖ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ.കെ.ഷാജി, കെ.ബി.സാരഥി, വി.കെ.രംഗൻ, സാംബവാൻ, ശാഖാ യോഗം വനിതാ സംഘം പ്രസിഡന്റ്‌ ദീപ ഷാജി, സെക്രട്ടറി വത്സല സുരേന്ദ്രൻലാൽ എന്നിവർ അനുശോചിച്ചു.