
ആലപ്പുഴ: നഗരസഭ 2025-26 വാർഷിക പദ്ധതിലുൾപ്പെടുത്തി നഗരത്തിലെ സർക്കാർ പ്രീപ്രൈമറി സ്കൂളുകളിൽ ശിശു സൗഹൃദ ബെഞ്ചും ഡസ്കും വിതരണം ചെയ്തു. എസ്.ഡി.വി ജെ.ബി സ്കൂളിൽ വിതരണോദ്ഘാടനം നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ നിർവഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ആർ.വിനിത അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥിരം സമിതി അദ്ധ്യക്ഷരായ എം.ആർ.പ്രേം, എം.ജി.സതീദേവി, എ.എസ്.കവിത, നസീർ പുന്നക്കൽ, കൗൺസിലർമാരായ കെ.ബാബു, പി.രതീഷ്, ബി.നസീർ, ഗോപിക വിജയപ്രസാദ്, മോനിഷ ശ്യാം, ജ്യോതി പ്രകാശ്, ഹെലൻ ഫെർണാണ്ടസ്, പി.റഹിയാനത്ത് തുടങ്ങിയവർ പങ്കെടുത്തു.