ആലപ്പുഴ: നെൽകർഷകരെ ദുരിതക്കയത്തിലേക്ക് തള്ളിവിടാതെ നെല്ല് സംഭരിക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് കർഷകമോർച്ച സംസ്ഥാന സെക്രട്ടറി ശ്രീജിത്ത് വാസുദേവൻ ആവശ്യപ്പെട്ടു.
കുട്ടനാട്ടിലെയും പാലക്കാട്ടേയും പാടശേഖരങ്ങളിൽ നെല്ല് പാടവരമ്പത്ത് കൂട്ടിയിട്ടിരിക്കുകയാണ്. കേന്ദ്ര സർക്കാർ മുൻകാലങ്ങളിൽ പ്രഖ്യാപിച്ച താങ്ങ് വിലയ്ക്കനുസരിച്ച് സംസ്ഥാന വിഹിതം വെട്ടിക്കുറച്ച് കർഷകരെ വഞ്ചിച്ച പിണറായി സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ച താങ്ങുവില വർദ്ധന രാഷ്ട്രീയ തട്ടിപ്പാണ്. കർഷകരെ ദാരിദ്ര്യത്തിൽ നിന്ന് അതിദാരിദ്ര്യത്തിലേക്ക് തള്ളിവിട്ട സർക്കാർ കോടികൾ ചെലവിട്ട് അതി ദാരിദ്ര്യ വിമുക്ത സംസ്ഥാനമെന്ന പ്രഖ്യാപനം നടത്തിയത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ നാടകമാണ്. സംഭരണ വില അതിവേഗം നൽകാനുമുള്ള നടപടികൾ സ്വീകരിച്ചില്ലെങ്കിൽ കർഷകമോർച്ചയുടെ നേതൃത്വത്തിൽ സമരപരിപാടികൾ നടത്തുമെന്നും ശ്രീജിത്ത് വാസദേവൻ പറഞ്ഞു.