
ആലപ്പുഴ : നെഹ്രുട്രോഫി വാർഡിൽ 2 കോടി രൂപ അനുവദിച്ച് നിർമ്മാണം ആരംഭിക്കുന്ന ഹെൽത്ത് സെന്റർ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും 10 കോടി രൂപ അനുവദിച്ച് നിർമ്മാണം പൂർത്തീകരിച്ചുവരുന്ന നെഹ്രുട്രോഫി കോൺക്രീറ്റ് റോഡുകളിൽ പൂർണമായും നിർമ്മാണം പൂർത്തീകരിച്ച വിളക്കുമരം സിജി ജെട്ടി, ഗിരിരാജൻചിറപന്നയ്ക്കൻചിറ, അഴീക്കൽചിറ റോഡുകളുടെ ഉദ്ഘാടനവും പി.പി.ചിത്തരഞ്ജൻ എം.എൽ.എ നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ കെ.കെ. ജയമ്മ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.ആർ. പ്രേം, നസീർ പുന്നയ്ക്കൽ, എ.എസ്. കവിത, വിനീത, സതീദേവി തുടങ്ങിയവർ പങ്കെടുത്തു.