s

മാരാരിക്കുളം : മാരാരിക്കുളം തെക്ക് പഞ്ചായത്ത് നാലാം വാർഡിൽ കൊറ്റാട്ട് പാടം​ കുറുപ്പം തയ്യിൽ ​ട്രാൻസ്‌ഫോർമർ റോഡിന്റെ നിർമ്മാണോദ്ഘാടനം പി.പി.ചിത്തരഞ്ജൻ എം.എൽ.എ നിർവഹിച്ചു. ഒരുകോടി 66 ലക്ഷം രൂപയാണ് റോഡിനായി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ചിട്ടുള്ളത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.മഹീന്ദ്രൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.പി.സംഗീത, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഇന്ദിര തിലകൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഡി അരുൺദേവ് തുടങ്ങിയവർ സംസാരിച്ചു.