
ആലപ്പുഴ: അമ്പലപ്പുഴ നീർക്കുന്നം ഗവ. എസ്.ഡി.വി ഗവ.യു.പി സ്കൂളിലെ അനധികൃത പണപ്പിരിവിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു അമ്പലപ്പുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.ഡി.ഇ ഓഫീസ് ഉപരോധിച്ചു. ഗുരുതരമായ ഈ ആരോപണത്തിന്റെ വസ്തുതകൾ പരിശോധിക്കണമെന്നും അന്വേഷണം വിജിലൻസിനെ ഏൽപ്പിക്കണമെന്നും കെ.എസ്.യു നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നിയോജകമണ്ഡലം പ്രസിഡന്റ് ആദിത്യൻ സാനു, സംസ്ഥാന ജനറൽ സെക്രട്ടറി അൻസിൽ ജലീൽ, ജില്ലാ വൈസ് പ്രസിഡന്റ് നായിഫ് നാസർ, ആര്യ കൃഷ്ണൻ, ജില്ലാ ഭാരവാഹികളായ വിഷ്ണുപ്രസാദ്, നവനീത്, ഹരികൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.