ഓച്ചിറ :ജനജീവിതം ദുസ്സഹമാക്കുന്ന ഓച്ചിറയിലെ അശാസ്ത്രീയ ദേശീയപാത നിർമ്മാണം ഉപേക്ഷിച്ച് പില്ലർ എലിവേറ്റഡ് ഹൈവേ സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ സാമൂഹിക നീതി ഫോറം സംസ്ഥാന സമിതി യോഗം കേന്ദ്ര സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു . ചെയർമാൻ അഡ്വ കെ പി മുഹമ്മദ് അധ്യക്ഷത വഹിച്ചു . സംസ്ഥാന ജനറൽ സെക്രട്ടറി തഴവ സത്യൻ യോഗം ഉദ്ഘാടനം ചെയ്തു . സ്വാമി സുഖകാശ സരസ്വതി, പി അനിൽ പടിക്കർ, മെഹർഖാൻ ചേന്നല്ലൂർ, ഇടക്കുന്ന് മുരളി , തിരുപുറം ബാബു സുരേഷ് , സലിം അംബിതറ , അളക പ്രസാദ് , സജേഷ് മണക്കാട് , ശിവപ്രസാദ് തുടങ്ങിയവർ സംസാരിച്ചു.