
അമ്പലപ്പുഴ: അമ്പലപ്പുഴ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് തുടക്കമായി. കെ. കെ. കുഞ്ചുപിള്ള സ്മാരക ഹയർ സെക്കൻഡറി സ്കൂൾ മൈതാനം പ്രധാന വേദിയാകുന്ന കലോത്സവത്തിൽ 60 സ്കൂളുകളിൽ നിന്ന് 3500 വിദ്യാർത്ഥികൾ 154 ഇനങ്ങളിൽ പങ്കെടുക്കും. എച്ച്. സലാം എം .എൽ .എ കലോത്സവം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ശ്രീജാ രതീഷ് അദ്ധ്യക്ഷയായി. യുവ സാഹിത്യകാരനും തിരക്കഥാകൃത്തുമായ അനുരാഗ് ഗോപിനാഥ് മുഖ്യാതിഥിയായി. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. രമേശൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വി. അനിത, ജി. വേണു ലാൽ, പഞ്ചായത്തംഗം കെ .മനോജ് കുമാർ, അദ്ധ്യാപക സംഘടനാ പ്രതിനിധികളായ ആർ. രാധാകൃഷ്ണ പൈ, എം .മനോജ്, എം. സുനിൽകുമാർ, നവാസ് എച്ച് പാനൂർ, ലക്ഷ്മി പണിക്കർ,ജി. എസ്. ബിനു, ആശാ ദത്ത്, എസ് .രേഷ്മ, പ്രിൻസിപ്പൽ ഇൻ ചാർജ് നജ്മ മേത്തർ, പ്രഥമാദ്ധ്യാപിക എം. ആർ. ഹേമലത, എസ്. സീമ എന്നിവർ സംസാരിച്ചു. എ .ഇ .ഒ വി. ഫാൻസി സ്വാഗതം പറഞ്ഞു. കലോത്സവം 7 ന് സമാപിക്കും.