തൃക്കുന്നപ്പുഴ: എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയൻ മഹാദേവികാട് മേഖലയിലെ 369 , 5065,951, 6037,4414,3497, 820 എന്നീ ശാഖകളുടെ സംയുക്ത ആഭിമുഖ്യത്തിൽ ആർ.ശങ്കറിന്റെ ചരമ ദിനാചരണവും പുളിയനാത്ത് ചിറയിൽ രാജാമണി മെമ്മോറിയൽ ഫൗണ്ടേഷൻ അവാർഡ് ദാനവും 7 ന് രാവിലെ 10ന് മഹാദേവികാട് എസ്.എൻ.ഡി.പി എച്ച്.എസിൽ നടക്കും. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്യും. മഹാദേവികാട് മേഖലാ ചെയർമാൻ തൃക്കുന്നപ്പുഴ പ്രസന്നൻ അദ്ധ്യക്ഷത വഹിക്കും. എക്സ് എം.എൽ.എ കയർഫെഡ് ചെയർമാൻ ദേവകുമാർ മുഖ്യപ്രഭാഷണം നടത്തും.കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജാഭായി,ചേപ്പാട് യൂണിയൻ വൈസ് പ്രസിഡന്റ് കാശിനാഥൻ , യോഗം ഡയറക്ടർമാരായ എം .കെ . ശ്രീനിവാസൻ, ധർമ്മരാജൻ,സ്കൂൾ മാനേജർ ബി. സുരേഷ്,ബ്ലോക്ക് മെമ്പർ വികസനകാര്യ ചെയർപേഴ്സൺ ടി.ആർ.വത്സല,ബ്ലോക്ക് മെമ്പർ എസ്. ശോഭ, വാർഡ് മെമ്പർ സരിത,ഹെഡ്മാസ്റ്റർ ബാബു,ശാഖാ പ്രസിഡന്റുമാരായ സുരേഷ് രാമകൃഷ്ണൻ,എം. മുരളി,സുനിൽകുമാർ,കെ. മുരളി,ശാഖാ യോഗം സെക്രട്ടറി പി. ഷാജി എന്നിവർ സംസാരിച്ചു.369-ാം നമ്പർ ശാഖാ യോഗം പ്രസിഡന്റ് രഞ്ജിത്ത് സ്വാഗതവും ശാഖാ സെക്രട്ടറി രാജീവ് നന്ദിയും പറയും.